മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ച സംഭവം ; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം : സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയ കെ മുഹമ്മദ് ബഷീർ അപകടത്തിൽ മരിച്ച സംഭവത്തിൽ പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച വാഹനം ഇടിച്ചാണ് ബഷീർ മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഹ ഫിറോസ് ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാമിന്റെ മൊഴി. പക്ഷെ ശ്രീറാം ആണ് കാർ ഓടിച്ചത് എന്നാണ് ദൃക്‌സാക്ഷി വിവരണം. പോലീസ് ഇക്കാര്യത്തിൽ കുറ്റക്കാരെ സഹായിക്കും വിധം മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത് എന്നാണ് വിമർശനം. സിസി ടി വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ നടപടിയിലേക്കു പോകു.

പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ;

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.