മാധ്യമങ്ങളെ കാണാനെത്തിയ മോദിയെ പരിഹസിച്ചും അഭിനന്ദിച്ചും രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായ മാധ്യമങ്ങളെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും അഭിനന്ദിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആദ്യമായ മാധ്യമങ്ങളെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍പ് പലര്‍ക്കും മോദി അഭിമുഖം അനുവദിച്ചിട്ടുണ്ട്. അന്ന് പലരും ചോദിച്ച പോലെ താങ്ങളുടെ കുര്‍ത്ത മനോഹരമാണല്ലോ.. എന്താണ് ഈ ഹാഫ് കൈ കുര്‍ത്ത ധരിക്കുന്നത്. എവിടെ നിന്നാണ് ഈ ഐഡിയ കിട്ടിയത്. താങ്കളുടെ ഭക്ഷണം കഴിക്കുന്ന രീതിയാണ് എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ചോദിക്കാതെ രാജ്യത്തെ കുറിച്ച്‌ ചോദിക്കണം എന്ന് മോദി ഓര്‍മ്മപ്പെടുത്തി.അടുത്ത പ്രധാനമന്ത്രിയാരായിരിക്കും എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും മെയ് 23ന് ഇനി അധികം താമസമില്ലെന്നും രാഹുല്‍ പ്രതികരിച്ചു. പലപ്പോഴും ഒരു തുറന്ന സംവാദത്തിന് ഞാന്‍ മോദിയെ ക്ഷണിച്ചിരുന്നു. പക്ഷേ അയാള്‍ വന്നില്ല. ഇപ്പോള്‍ പത്ര സമ്മേളനത്തില്‍ എന്തായിരിക്കും പറയുക എന്ന് നോക്കാം എന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്ത് വളരെ മികച്ച പ്രകടനം തന്നെയാണ് കോണ്‍ഗ്രസ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് ആവോളം തന്നെയും തന്റെ കുടുബത്തേയും അപമാനിക്കാം. അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആ കുടുംബത്തെ ബഹുമാനിക്കാനാണ് താല്‍പര്യം. ഈ തെരഞ്ഞെടുപ്പില്‍ ഉടനീളം പക്ഷാപാദമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറിയത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.