മാതൃദിനം


സിജി കുന്നുംപുറം

മേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമാണ് അത്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെയും അമ്മുമ്മമാരുടെയും ജന്മം ആദരണീയമാണ്.

പല രാജ്യങ്ങളിലും മദേഴ്സ് ഡേ പലദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളാണ്. ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതയാണ് കരുതപ്പെടുന്നത്.

Related image

1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ച് അറിവില്ല.ഈസ്റ്റര്‍ കഴിഞ്ഞ് 40 ദിവസത്തിന് ശേഷമുളള ഞായറാഴ്ചയാണ് ഇംഗ്ളണ്ടിലെ ജോലിക്കാര്‍ അമ്മയ്ക്കായ് മാറ്റിവച്ചിരുന്നത്.ബ്രിട്ടനില്‍ കുടുംബത്തില്‍ നിന്നും മാറിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അമ്മയോടൊപ്പം ഒത്തുചേരാന്‍ വരുന്ന ദിനമായിരുന്നു അത്. അമേരിക്കയില്‍ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മദേഴ്സ് ഡേയായി ആഘോഷിക്കുന്നു.
മദര്‍ ഡെയെക്കുറിച്ചുള്ള ആധുനിക സങ്കല്‍പം കൊണ്ടുവന്നതെങ്കിലും അതിന്റെ തുടക്കം അമേരിക്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പേരുകള്‍ കാണാം. സമാധാന സന്ദേശത്തിന്റെ ഭാഗമായി ജൂലിയാര്‍ വാര്‍ഡ് എന്ന സ്ത്രീ മുന്നോട്ട് വെച്ച ആശയമാണ് ഇതെന്നാണ് ഒരു വാദം. 1812 ഫ്രാങ്കോ പ്രഷ്യന്‍യുദ്ധത്തില്‍ മരിച്ചുപോയ ജവാന്മാരുടെ അമ്മമാരുടെ ഒത്തുകൂടലാണിന്നും യുദ്ധത്തില്‍ വിഘടിച്ചുപോയ അമ്മമാരെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി നടത്തിയ പ്രസ്ഥാനമാണെന്നും പറയപ്പെടുന്നു. 1812 ഫ്രാങ്കോ പ്രഷ്യന്‍യുദ്ധത്തില്‍ മരിച്ചുപോയ ജവാന്മാരുടെ അമ്മമാരുടെ ഒത്തുകൂടലാണിന്നും യുദ്ധത്തില്‍ വിഘടിച്ചുപോയ അമ്മമാരെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി നടത്തിയ പ്രസ്ഥാനമാണെന്നും പറയപ്പെടുന്നു.എന്നാല്‍ വാല്‍സല്യ പൂര്‍ണ്ണമായ സ്മൃതികളോടെ അമ്മമാരുടെ ദിനം ലോകം മുഴുവന്‍ ഏറ്റെടുത്തതിനു പിന്നില്‍ അനാ ജാര്‍വിസാണ്. വെര്‍ജീനിയ സ്റ്റേറ്റിലെ ഗ്രാന്‍വില്‍ ജാര്‍വിസിന്‍റെയും ആന്‍ ജാര്‍വിസിന്‍റെയും പതിമൂന്നുമക്കളില്‍ പത്താമത്തെ സന്തതിയായി അന്നാ ജാര്‍വിസ് ജനിച്ചത് .

Related image

അമേരിക്കയില്‍ ആഭ്യന്തരകലഹം നടക്കുന്ന സമയ വെര്‍ജീനിയയില്‍ അവര്‍ സ്ഥിരം പോകാറുള്ള പള്ളിയിലും ചുറ്റുമൊക്കെയുള്ള വനിതകളെ സംഘടിപ്പിച്ച് പരിക്കേല്‍ക്കുന്ന പടയാളികളെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങിയ ധീരയും കാരുണ്യവതിയുമായ വനിതയായിരുന്നു അന്നാ ജാര്‍വിസിന്‍റെ അമ്മ, ആന്‍ ജാര്‍വിസ്. അക്കാലത്ത് അടിമത്തവും പുരുഷമേധാവിത്വവും കൊടികുത്തി വാണിരുന്ന നാടായിരുന്നു അമേരിക്ക. സ്ത്രീകള്‍ ഒരുകാര്യത്തിനും മുന്നില്‍ വരില്ല. അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. പക്ഷെ സകല എതിര്‍പ്പുകള്‍ക്കും എതിരേ പോരാടി ആന്‍ ജാര്‍വിസ് മകളെ കോളേജിലയച്ചു. മക്കള്‍ക്ക് ആവശ്യത്തിന് ലാളനയും സ്നേഹവും ശാസനകളും സ്വാതന്ത്ര്യവും കൊടുത്തിരുന്ന ഒരു നല്ല അമ്മയായിരുന്നു അവര്‍. പല കാര്യങ്ങളിലും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും മാതൃകയായിരുന്ന ഒരു അമ്മ. അന്നാ ജാര്‍വിസിന്‍റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി അവളുടെ അമ്മയായിരുന്നു.

Related image

1908 മെയ്‌ പത്തിന് ആന്‍ ജാര്‍വിസിന്‍റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ വെര്‍ജീനിയയില്‍, അവര്‍ സ്ഥിരം പോകാറുണ്ടായിരുന്ന ആ പള്ളിയില്‍ അന്നാ ജാര്‍വിസ് ഒരു ‘ഓര്‍മ്മക്കൂട്ടം’ സംഘടിപ്പിച്ചു. അമ്മയുടെ ആ ഓര്‍മ്മദിവസം ഇനി മുതല്‍ എല്ലാ കൊല്ലവും ‘അമ്മദിന’മായി ആചരിക്കണമെന്ന് അവര്‍ ആ ഓര്‍മ്മക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഓര്‍മ്മക്കൂട്ടം ആ വാക്കുകളെ സ്നേഹാദരങ്ങളോടെ ഏറ്റെടുത്തു. എന്നാല്‍ വെര്‍ജീനിയയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ, രാജ്യം മുഴുവന്‍ ആദരവോടെ ആചരിക്കപ്പെടേണ്ടതാണ് അമ്മദിനമെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അന്നാ ജാര്‍വിസ് തീരുമാനിക്കുന്നത് പിന്നീടാണ്‌. അത് തന്‍റെ അമ്മയോടുള്ള ഏറ്റവും വലിയ ആദരവായിരിക്കുമെന്നവര്‍ കരുതി. പിന്നെയൊരു ഒറ്റയാള്‍ പോരാട്ടമായിരുന്നു.. അമ്മമാരാണ് യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്നും അവരെ ഓര്‍ക്കുന്നതിനു ഒരു ദിവസം വേണമെന്നും അന്ന അവരുടെ കത്തുകളിലൂടെ, ലേഖനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ജോലി തന്നെ രാജിവച്ചു, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അങ്ങനൊരു ദിവസത്തിന്‍റെ ആവശ്യകതയെ പറ്റി, പ്രസക്തിയെ പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചു സഞ്ചരിച്ചുകൊണ്ടിരുന്നു.. അമേരിക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളായ റൂസ് വെല്‍ട്ട്, പിട്രോ വെന്റര്‍ തുടങ്ങിയവരില്‍ ഈ ആശയം എത്തിക്കാനായതോടെ ഇതിന് പ്രചാരം ലഭിച്ചു. അന്നയുടെ ജന്മദേശമായ ഫിയാഡല്‍ഫിയയിലും വെര്‍ജിനിയയിലും തുടങ്ങിയ അമ്മമാരുടെ ദിനാഘോഷം 1911 ആയപ്പോഴേയ്ക്കും അമേരിക്കന്‍ ജനത മുഴുവന്‍ ഏറ്റെടുത്തു. 1914 ല്‍ പ്രസിഡന്‍റ് വുഡ്രോവില്‍സണ്‍ അമ്മമാരുടെ ദിനം ദേശീയ അവധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Related image

പാശ്ഛാത്യ സംസ്കാരത്തിന്‍റെ കടന്നു കയറ്റത്തില്‍ നിന്നാണ് ഇന്ത്യയിലേക്കും ഈ ആചാരം വന്നത്. 1908 വരെ അമേരിക്കയില്‍ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രീസിലെപ്പോലെ റിയ ദേവതയെ ആരാധിക്കുന്ന ചടങ്ങുണ്ടായിരുന്നു. യൂറോപ്പിലെ നാടന്‍ ആചാരങ്ങള്‍ പെട്ടുപോയിട്ടുണ്ടെങ്കിലും ഇതിന്റെ ചുവട് പിടിച്ച് മധ്യേഷ്യയും ആഫ്രിക്കയുമടക്കം 160 -തോളം രാജ്യങ്ങളില്‍ വ്യത്യത ദിനങ്ങളില്‍ മദേഴ്‌സ ഡേ ആഘോഷിക്കുന്നു. 1912-ല്‍ കൊണോറിയ യുദ്ധത്തില്‍ ഒട്ടനവധി സായുധരായ മാതാക്കള്‍ മരിച്ചതിന്റെ ഓര്‍മക്കായി ബൊളീവിയ മെയ് 27-നാണ് മാതൃദിനം ആചരിക്കുന്നതെങ്കില്‍ കത്തോലിക്കാ സമുദായത്തിന് പ്രാമുഖ്യമുള്ള രാജ്യങ്ങളില്‍ കന്യാമറിയത്തിന്റെ ഓര്‍മയുമായി ബന്ധപ്പെടുത്തി നാലാമത്തെ ആഴ്ചയാണിത്. മാര്‍ച്ച് 12- ന് മാതൃദിനം ആചരിക്കുന്ന രാജ്യങ്ങളും വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാതൃദിനം ആചരിക്കുന്നവരുമുണ്ട്. ബ്രിട്ടണ്‍, അയര്‍ലെന്റ്, നൈജീരിയ, ബംഗ്ലാദേശ് എന്നിവ മാര്‍ച്ച് 21-നും ഹങ്കറി, ലുദിയാന, സ്പാനിഷ് തുടങ്ങിയ രാജ്യങ്ങള്‍ മെയ് അവസാനവും ആചരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു വിശ്വാസമാണ് അറേബ്യന്‍ രാജ്യങ്ങളിലെ മദേര്‍സ് ഡേയുമായി ബന്ധപ്പെട്ടുള്ളത്. വാര്‍ധക്യത്തില്‍ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് പരാതിപ്പെട്ട് അമ്മമാരെഴുതിയ കത്തിനെ തുടര്‍ന്ന് തങ്ങളുടെ പ്രതിവാരക്കോളത്തില്‍ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകര്‍ വസന്തകാലത്തെ ആദ്യദിവസം മദര്‍ ഡേയായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് 1956-ല്‍ മദര്‍ ഡേ ഈജിപ്തില്‍ ആഘോഷിച്ചു. ഇതിന്റെ ചുവടുപിടിച്ച് മറ്റ് അറബ് രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. മദറിനെ മാത്രമല്ല ഫാദറിനേയും ഇതിലേക്ക് കൂട്ടണമെന്ന് പറഞ്ഞ് ഫുള്‍ ഡേ എന്ന് അവര്‍ ഈ ദിനത്തെ വിളിച്ചു