മഹാരാഷ്ട്രയിലും യു.പിയിലും ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞേക്കും : രാംദാസ് അതാവ്‌ലെ

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​പി​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തെ​വാ​ല. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ​തി​ല്‍ നി​ന്ന് 10 മു​ത​ല്‍ 15 സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടേ​ക്കാം. മ​ഹാ​സ​ഖ്യം ഇ​വി​ടെ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു​ള്ള ദ​ളി​ത് നേ​താ​വ് കൂ​ടി​യാ​യ അ​ത്തെ​വാ​ല പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​ക്ക് ആ​റ് സീ​റ്റു​ക​ള്‍ ന​ഷ്ട​മാ​യേക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബി​ജെ​പി​ക്ക് സീ​റ്റ് കു​റ​ഞ്ഞാ​ലും പ്ര​തി​പ​ക്ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ ബി​ജെ​പി സ​ഖ്യം കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും അ​ത്തെ​വാ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യി​ലും ബി​ജെ​പി​ക്ക് കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.