മസൂദ് അസ്ഹര്‍ പാ​ക്കി​സ്ഥാ​നി​ലു​ണ്ട്; വെളിപ്പെടുത്തി പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ജെയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി. മസൂദ് കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സയിലാണ്. മസൂദിനെതിരെ നടപടി വേണമെങ്കില്‍ ശക്തമായ തെളിവ് വേണമെന്നും ഷാ മെഹ്മൂദ് ഖുറേഷി. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.