മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോർട്ട്; സ്ഥി​രീ​ക​രി​ക്കാ​തെ പാ​ക്കി​സ്ഥാ​ന്‍

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോർട്ട്. ര​ളി​ല്‍ അ​ര്‍​ബു​ദ ബാ​ധ​യു​ണ്ടാ​യി​രു​ന്ന​താ​യും ശ​നി​യാ​ഴ്ച അസ്ഹര്‍ മ​രി​ച്ചു​വെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

മ​സൂ​ദ് അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​നി​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പാ​ക് സൈ​ന്യം ഉ​ട​ന്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സി​എ​ന്‍​എ​ന്‍ അ​ട​ക്കം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

മ​സൂ​ദ് അ​സ്ഹ​ര്‍ പാ​ക്കി​സ്ഥാ​നി​ലു​ണ്ടെ​ന്നും ക​ടു​ത്ത രോ​ഗ​ബാ​ധി​ത​നാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​ഖു​റേ​ഷി ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മ​സൂ​ദ് അ​സ്ഹ​ര്‍ ക​ടു​ത്ത വൃ​ക്ക​രോ​ഗം നേ​രി​ടു​ക​യാ​ണ്. ഇ​യാ​ള്‍ റാ​വ​ല്‍​പി​ണ്ടി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ പ​തി​വാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും തൊ​ട്ടു​പി​ന്നാ​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നാ​ണ് മ​സൂ​ദ് അ​സ​ര്‍. നേ​ര​ത്തെ, അ​സ​റി​നെ ഇ​ന്ത്യ പി​ടി​കൂ​ടി ജ​യി​ലി​ല്‍ അ​ട​ച്ച​താ​ണ്. എ​ന്നാ​ല്‍, കാ​ണ്ഡ​ഹാ​റി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ലെ യാ​ത്രി​ക​രെ മോ​ചി​പ്പി​ക്കാ​ന്‍​വേ​ണ്ടി 1999 ഡി​സം​ബ​ര്‍ 31ന് ​ഇ​യാ​ളെ വി​ട്ട​യ​യ്ക്കേ​ണ്ടി​വ​ന്നു.