മലയ്മൺ നാണയങ്ങൾ

ബോബിൻ. ജെ. മണ്ണനാൽ

ചേര, ചോള രാജവംശങ്ങൾ ആധിപത്യം പുലര്‍ത്തിയ സംഘകാല തമിഴകത്ത്, പൊന്നയ്യാർ (South pennar) നദീതീരത്തെ തിരുകോയിലൂർ ആസ്ഥാനമായി ഭരണം നടത്തിയ സാമന്തരാജാക്കൻമാരാണ് ‘മലയ്മൺ’ എന്ന് അറിയപ്പെടുന്നത്.

 

തെക്ക്_വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിച്ച അന്നത്തെ പ്രധാന വാണിജ്യ പാതയോട് ചേർന്ന് സ്ഥിതിചെയ്തിരുന്ന മലയ്മൺനാടിന് ഡക്കാൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന ശാതവാഹനൻമാരുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ‘അരിക്കമേട്’ആയിരുന്നു പ്രധാന തുറമുഖം.’ പെരുന്നാർക്കിള്ളി ചോളൻ’എന്ന ചോളരാജാവുമായി ചേർന്ന് യുദ്ധം ചെയ്ത് ‘ഇരുമ്പുറൈ ചേര’ നെ തോല്പിച്ച ‘തിരുമുടികാരി’ എന്ന പ്രബലനായ മലയ്മൺ സാമന്തനെപ്പറ്റി സംഘസാഹിത്യത്തിൽ പരാമര്‍ശിക്കുന്നുണ്ട്…

നാണയങ്ങൾ:

ചതുഷ്കോണാകൃതിയിലുള്ള ചെമ്പുനാണയങ്ങളിൽ രാജമുദ്രയായ അശ്വം(കുതിര) ആലേഖനം ചെയ്തിരിക്കുന്നു. ചില നാണയങ്ങളിൽ കുതിരയെ വലത്തേക്കും മറ്റു ചിലതിൽ ഇടത്തേക്കും ചിത്രീകരിച്ചതായി കാണപ്പെടുന്നു.

ആദ്യകാല നാണയങ്ങളുടെ മുഖവശത്ത് അശ്വരൂപത്തിനു മുകളിലായി ‘മലയ്മൺ’ എന്ന മുദ്രാലേഖനം കാണാം. ചില നാണയങ്ങളുടെ മറുഭാഗത്ത് കാണുന്ന “സമകോണാകൃതിയിലുള്ള നഗരവും മത്സ്യസമ്പന്നമായ നദിയും” സൂചിപ്പിക്കുന്നത് പൊന്നയ്യാർ നദിയുടെയും തിരുകോയിലൂരിന്റെയും പ്രതീകാത്മക രേഖാചിത്രമാണ്….