മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ ‘എ’ടീമില്‍

മുംബൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ ഇന്ത്യ ‘എ’ടീമില്‍. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യ ശ്രീലങ്ക ‘എ’ ടീമുകളുടെ പരമ്ബരകളിലേക്കാണ് മലയാളി പേസ്ബൗളറും ഇടം നേടിയത്.
അഞ്ച് ഏകദിനങ്ങള്‍ക്കും, രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുമുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇഷന്‍ കിഷനാണ് ചതുര്‍ ദിന ടീമിന്റെ ക്യാപ്റ്റന്‍. ഏകദിന ടീമിനെ പ്രിയങ്ക് പഞ്ചാലും നയിക്കും.

മേയ് 25 മുതല്‍ 28 വരെ ബെല്‍ഗാവിലും, 31 മുതല്‍ ജൂണ്‍ മൂന്നു വരെ ഹുബ്ലിയിലുമാണ് ചതുര്‍ദിനങ്ങള്‍. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം നമ്ബര്‍ വിക്കറ്റ് വേട്ടക്കാരനായി മാറിയ സന്ദീപ് വാര്യര്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു. അവസാന മൂന്നു കളിയിലേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റ് ഉള്‍പ്പെടെ അവസരം നന്നായി ഉപയോഗിച്ചു.