മലപ്പുറത്ത് ഹോം നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍

വളാഞ്ചേരി: മലപ്പുറത്ത് ഹോം നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പീഡനശ്രമത്തിനിടെയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് (52) ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.