മറയൂരില്‍ നിന്നും കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം പിടികൂടി

മറയൂര്‍: മറയൂരില്‍ നിന്നും കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയില്‍ നിന്നും പിടികൂടി. ആന്ധ്രയിലെ ചിറ്റൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്‍ നിന്നും 720 കിലോ ചന്ദനമാണ് പിടികൂടിയത്. വിദേശത്തുള്ള മലപ്പുറം സ്വദേശിയുടേതാണ് ഫാക്ടറിയെന്നാണ് വിവരം.

മറയൂരില്‍ നിന്നും ചന്ദനം കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശിയായ ശുഹൈബ് ആണ് പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചന്ദന ഫാക്ടറിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് സംഘം ഫാക്ടറി റെയ്ഡ് ചെയ്തു.

2009ല്‍ ഫാക്ടറിയുടെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. മറയൂരില്‍ നിന്നും കടത്തിയ ചന്ദനം ഈ ഫാക്ടറിയില്‍ സംസ്‌കരിച്ച് ചന്ദന തൈലമാക്കി മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി.