മന്ദാനയുടെ വെടിക്കെട്ട് പാഴായി ; ഇന്ത്യ വീണ്ടും പൊരുതിത്തോറ്റു

മൂന്നാം ടി20 മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. വാശിയേറിയ പോരാട്ടത്തില്‍ 2 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് പാരായപ്പെട്ടത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 168 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 165ല്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 86 റണ്‍സ് നേടി. മിതാലി രാജ് 24 റണ്‍സ് നേടി പുറത്താവാതെ നിന്നു. വിജയത്തോടെ ന്യൂസിലാന്‍ഡ് പരമ്ബര 3-0നു തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് ആണ് എടുത്തത്. 72 റണ്‍സ് എടുത്ത ഓപ്പണര്‍ ഡിവിനെയുടെ 72 റണ്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ന്യൂസിലന്‍ഡിനെ ബേധപെട്ട സ്‌കോറില്‍ എത്തിച്ചത്. 24 റണ്‍സ് എടുത്ത സഹ ഓപ്പണര്‍ ബേറ്റ്സിന്റെ കൂടെ ഡിവിനെ കിവികള്‍ക്ക് മികച്ച തുടക്കമായിരുന്നു നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ദീപ്തി രണ്ടു വിക്കറ്റു നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് സ്മൃതി മന്ദാന മികച്ച തുടക്കം നേടി. സഹ ഓപ്പണര്‍ പുനിയാ ഒരു റണ്‍സ് എടുത്തു പുറത്തായപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 29ല്‍ എത്തിയിരുന്നു. തുടര്‍ന്ന് 21 റണ്‍സ് എടുത്ത ജെമിമ റോഡ്രിഗസിന്റെ കൂടെ മികച്ച പാര്‍ട്ണര്‍ഷിപ് ഉണ്ടാക്കാനും മന്ദാനക്ക് കഴിഞ്ഞു. ജെമിമക്ക് പുറകെ ഹാര്‍മന്‍പ്രീതും 61 പന്തില്‍ 86 റണ്‍സ് എടുത്ത സ്മൃതി മന്ദാനയും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലില്‍ ആയി.

അവാന രണ്ടുവറില്‍ 23 റണ്‍സ് ആയിരുന്നു വിജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ റണ്‍സ് അടിച്ചെടുക്കുന്നതില്‍ ക്രീസില്‍ ഉണ്ടായിരുന്ന വെറ്ററന്‍ താരം മിതാലിയും ദീപ്തിയും പരിചയപ്പെട്ടതോടെ പരമ്ബരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ ന്യൂസിലാന്‍ഡിനു മുന്നില്‍ അടിയറവ് പറഞ്ഞു.