മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന് അരനൂറ്റാണ്ട്: ആദരവര്‍പ്പിച്ച് ഗൂഗിള്‍

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആദരവര്‍പ്പിച്ച് ഗൂഗിള്‍. ഇന്നത്തെ ഗൂഗിള്‍ഡൂഡില്‍ ചന്ദ്രനിലെത്തുന്ന മനുഷ്യനാണ് , ആനിമേഷന്‍ വീഡിയോയും ഗൂഗിള്‍ പങ്കുവച്ചിട്ടുണ്ട്.

ജൂലൈ 21 നാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രസംഭവത്തിന് അമ്പത് വര്‍ഷം തികയുന്നത്. 1969 ജൂലായ് 20ന് ആണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തിയത്. അപ്പോളോ മിഷന്‍ 11 എന്ന ദൗത്യം മാനവരാശിയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ വലിയൊരു കാല്‍വെപ്പായിരുന്നു.