മധ്യപ്രദേശ്, ത്രിപുര ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ്, സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി

ഡല്‍ഹി:അഞ്ചു സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നടപടി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്‌.


എന്നാൽ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍ പട്ടേലിനെ അവിടെ നിന്ന്‌ മാറ്റി ഉത്തര്‍പ്രദേശ് ഗവര്‍ണർ ചുമതല ഏല്പിച്ചു. ആനന്ദിബെന്‍ പട്ടേലിന് പകരം മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്‌ ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ്. ഇതിനു പ്രമേ പുതിയതായി രണ്ടു ഗവർണർമാരെ നിയമിച്ചു പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനും ത്രിപുരയില്‍ രമേശ് ബയസിനുമാണ് പുതുതായി ചാർജ് നൽകിയത്. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയും നിയമിച്ചതിനൊപ്പം ഫഗു ചൗഹാന് ബിഹാറിന്റെ ചുമതല നൽകി.