മദ്ദുർ വട

ധന്യ രൂപേഷ് ( Dhania’s Kitchen)

ചേരുവകൾ 

1.റവ _1 കപ്പ്

2.അരിപ്പൊടി _1/2കപ്പ്

3.മൈദ-1/4കപ്പ്

4.ഉളളി_2എണ്ണം

5.പച്ചമുളക് _3എണ്ണം

6.ഇഞ്ചി – 1സ്പൂൺ

7.മല്ലിയില – ഒരു പിടി

കായം – 1/4 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

10.എണ്ണ- ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.
ചെറുതായി അരിഞ്ഞ ഉള്ളിയും, പച്ചമുളകും കൂടെ എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്ത്, ശേഷം അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. അധികം ലൂസാവാതെ വേണം ഇത് കുഴച്ചെടുക്കാൻ. ശേഷം കൈയിൽ വച്ച് ഒന്ന് പരത്തി ചൂടായ എണ്ണയിൽ ഇട്ട് രണ്ടു ഭാഗവും നന്നായി മൊരിഞ്ഞതിനുശേഷം എണ്ണയിൽ നിന്നും കോരി എടുക്കാം…