മത്സ്യബന്ധന നയത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മത്സ്യോല്പാദനം വര്‍ധിപ്പിക്കാനും മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മത്സ്യബന്ധന നയത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.  ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യവര്‍ധനവിലൂടെ വിളവിന് പരമാവധി വില ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കടല്‍-ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ഗുണമേډയുളള മത്സ്യം വൃത്തിയോടെ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ സുരക്ഷ ഏര്‍പ്പെടുത്തുക, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണത്തിന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളാണ് നയത്തിലുളളത്.