മത്തൻ ചപ്പാത്തി

ധന്യ രൂപേഷ് (Dhania’s Kitchen)

മത്തൻ ചേർത്ത് പല കറികളും ഉണ്ടാക്കാറുണ്ട്… എന്നാൽ പലരും മത്തങ്ങ കഴിക്കാൻ ഇഷ്ടപ്പെടാറില്ല. മത്തങ്ങ പായസം, കേക്ക്, ബൺ, പുഡിംഗ്,… അങ്ങനെ പലതും ഉണ്ടാക്കാറുണ്ട്. എന്നാൽ കുട്ടികൾക്കും മുതിര്‍ന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചപ്പാത്തി ഉണ്ടാക്കി നോക്കിയാലോ.. മത്തങ്ങ ചേർത്തു നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം

ചേരുവകൾ 

1.മത്തൻ- ഒരു പീസ്

2.ഗോതമ്പ് പൊടി _1 അല്ലെങ്കിൽ 2കപ്പ്

3.ഓയിൽ -2സ്പൂൺ

4.ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മത്തൻ മുറിച്ച്‌ വേവിച്ചെടുക്കുക. ശേഷം നന്നായി മിക്സിയിൽ അരച്ചെടുക്കാം. അരച്ചെടുത്ത മത്തനിൽ ഉപ്പ് ചേര്‍ത്ത് കുറച്ചു കുറച്ചായി ഗോതമ്പ് ചേർത്തു നന്നായി കുഴച്ചെടുക്കുക. അതിനുശേഷം കുറച്ചു ഓയിലും ചേർത്തു അരിമണിക്കൂറിനുശേഷം സാധാരണ ചപ്പാത്തി ഉണ്ടാക്കും പോലെ തന്നെ ഉണ്ടാക്കി എടുക്കാം.