മതവികാരം വ്രണപ്പെടുത്തിയിട്ടില്ല; പരാതി അടിസ്ഥാനരഹിതമെന്ന് എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടം ലംഘിച്ച കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ വിശദീകരണം നല്‍കി. എല്‍ഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സമിതിയംഗം കെ വരദരാജന്റെ പരാതിയിലാണ് കലക്ടര്‍ വിശദീകരണം തേടിയത്.ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കല്ലുംതാഴത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ സ്വീകരണത്തിനിടെ എന്‍കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.