മണ്‍മറഞ്ഞ ബാലപ്രതിഭകള്‍ക്ക് ആദരം; യൂട്യൂബില്‍ ശ്രദ്ധേയമായി ‘ഏതോ വാര്‍മുകിലിന്‍’ വയലിന്‍ കവര്‍ വേര്‍ഷന്‍

ലോകത്തോട് വിടപറഞ്ഞിട്ടും തങ്ങളുടെ കലാസൃഷ്ടികളാല്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്ന ബാലപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച്‌ വാണി വനിതാ രാമദാസിന്റെ ‘ഏതോ വാര്‍മുകിലിന്‍’ വയലിന്‍ കവര്‍ വേര്‍ഷന്‍.

വയലിൻ മാന്ത്രികന്‍ ബാലഭാസ്‌കര്‍, നിറങ്ങളുടെ കളിക്കൂട്ടുകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റ്, തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി ശോഭ എന്നിവരുടെ ജീവിതത്തെ  മനോഹരമായ ദൃശ്യങ്ങളോടൊപ്പം കോര്‍ത്തിണക്കിയാണ്‌ കവര്‍ വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്‌. ജെസു ജോസഫ് ജെയിംസ് സംവിധാനവും സച്ചിന്‍ റീക്കോ ഛായാഗ്രഹണവും നിര്‍വ്വഹിച്ച വീഡിയോ യൂട്യൂബില്‍ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം: