മണിരത്‌നം ചിത്രം ചിവന്ത വാനത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

മണിരത്‌നം ചിത്രം ചിവന്ത വാനത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി പന്ത്രണ്ടിനാണ് തിയ്യേറ്ററുകളില്‍ എത്തുക.

അതിഥി റാവു, ഐശ്വര്യ രാജേഷ്, പ്രകാശ് രാജ്, ത്യാഗരാജന്‍, ജയസുധ എന്നിവരാണ് മറ്റ് താരങ്ങള്‍. പുതമുഖം ഡയാനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.