മണിയാറിൽ കാട്ടാന ശല്ല്യം രൂക്ഷം

പത്തനംതിട്ട:പത്തനംതിട്ട മണിയാർ മേഖലയിൽ കാട്ടാന ശല്യം വർധിക്കുന്നു.കാട്ടാനക്കൂട്ടം രാത്രിയിൽ ഇറങ്ങി കൃഷി നശിപ്പിച്ചതിന്റെ ഭീതിയിലാണ് പടയണിപ്പാറ പട്ടികജാതി കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍.

ഇവിടെ ഇതിന് മുൻപ് ഇത്തരത്തിലുള്ള കാട്ടാന ശല്യം ഉണ്ടായിട്ടില്ല.വനത്തോടൊപ്പം ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഇത്.കമുക്,കോലിഞ്ചി,കാപ്പി ഉള്‍പ്പെടെയുള്ള കൃഷികളെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു.കാട്ടാനയുടെ ആക്രമണം ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടാണ് കോളനി നിവാസികൾ ഇവിടെ കഴിയുന്നത്.