മട്ടാഞ്ചേരി സി ഐ ആയി വി.എസ് നവാസും ഡിസിപി ആയി പി എസ് സുരേഷും ചുമതലയേറ്റു

കൊച്ചി: സി ഐ വിഎസ് നവാസ് ഇന്ന് മട്ടാഞ്ചേരി സി ഐ ആയി ചുമതല ഏൽക്കും. മട്ടാഞ്ചേരി ഡിസിപി ആയി പി എസ് സുരേഷും ചുമതല ഏൽക്കും. ഇരുവരും കമ്മിഷണർ ഓഫീസിൽ എത്തി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി.

താനും നവാസും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നു ഡിസിപി പി എസ് സുരേഷ് പറഞ്ഞു. തിരികെ തന്നെ ജോലിയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് വി എസ് നവാസ് ഡി ഐ ജി ക്ക് കത്ത് നൽകിയിരുന്നു.

മേലുദ്യോഗസ്ഥനായ എസിപിയുമുണ്ടായ തർക്കത്തെ തുടർന്നുണ്ടായ മാനസിക സങ്കർഷത്തിനൊടുവിൽ ആണ് താൻ നാട് വിട്ടത് എന്നായിരുന്നു നവാസിന്റെ മൊഴി