മക്കള്‍ രാഷ്ട്രീയം ഇനി വേണ്ട; ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച്‌ കെഎസ്‍യു

എറണാകുളം: കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം അവതരിപ്പിച്ച്‌ കെഎസ്‍യു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെയും സീറ്റുകള്‍ സ്ഥിരമായി കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെയും കെഎസ്‍യു വിമര്‍ശനമുന്നയിച്ചത്.

കോണ്‍ഗ്രസിലെ ചില കാരണവന്‍മാര്‍ പാരമ്ബര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങള്‍ കൈയ്യടിക്കി വെച്ചിരിക്കുകയാണ്. 65 വയസുണ്ടായിരിയുന്ന ആര്‍ ശങ്കറിനെ കടല്‍ കിഴവന്‍ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തില്‍ മാത്രമാണെന്നും പ്രമേയത്തിലൂടെ കെഎസ്‍യു വിമര്‍ശനമുന്നയിച്ചു