മകള്‍ പാടിയ ‘ലാലേട്ടാ’ ഗാനം പാടി ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന പാടി സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനം ആലപിച്ച് അച്ഛന്‍ ഇന്ദ്രജിത്തും. ചിത്രത്തിലെ നായിക മഞ്ജു വാര്യരുമൊത്ത് ഒരു പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് നായകന്‍ ഇന്ദ്രജിത്ത് ലാലേട്ടാ എന്ന ഗാനം പാടിയത്.

കട്ട മോഹന്‍ലാല്‍ ഫാനിന്റെ കഥ പറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഇടി’എന്ന ചിത്രത്തിലൂടെ സുപരിചിതനായ സാജിദ് യഹ്‌യ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. അനില്‍ കുമാര്‍, ഷിബു തെക്കപ്പുറം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും.