മകന് നല്‍കിയത് രാജ്യത്തെ ധീരയോധാവിന്റെ പേര്; വൈറലായി അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വന്തം മകന് രാജ്യത്തെ ധീരയോധാവിന്റെ പേരി നല്‍കിയ അച്ഛന്‍. ശത്രു രാജ്യത്തിന്റെ കൈയ്യിലകപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതിരുന്ന ധീരനായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. അദ്ദേഹത്തിന്റെ ധീരത കണ്ട നിമിഷം റേഡിയോ ജോക്കിയായ സുരാജ് തീരുമാനിച്ചു തനിക്കു പിറക്കുന്നത് ഒരു മകനാണെങ്കില്‍ ആ പേരു വിളിക്കണമെന്ന്.

ആഗ്രഹം പോലെതന്നെ തന്‍രെ മകന് സുരാജ് പേരിട്ടു. അഭിനന്ദന്‍ എന്ന് പേര് പരിഷ്‌കരിച്ച് അഭിനന്ദ് എന്നാണ് മകനെ വിളിച്ചത്. നേരിടാനുണ്ടായ സാഹചര്യം വിശദീകരിച്ച സുരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തൻ വർത്തമൻ എന്ന ധീരനായ ആർമി ഓഫീസർ, ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ 
ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്…!!

ഒരു ന്യൂ ജൻ കാലമായതുകൊണ്ടും, അപരിഷ്‌കൃതമായ കുഞ്ഞു മാറ്റം പേരിൽ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങൾ വിളിച്ചത് ” അഭിനന്ദ് ” എന്നാണ് സ്നേഹത്തോടെ ” നന്ദൂട്ടൻ ” എന്നും..!!

അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ 😍❤️😍

Abhinandhan Varthaman �