ഭർത്താവുമായി വേർപിരിഞ്ഞു:വിഷാദരോഗിയായ ഭാര്യ ഇരട്ട കുഞ്ഞുങ്ങളെ മുക്കി കൊന്നു

കെന്റ്:വിഷാദ രോഗിയായ അമ്മ ഒന്നര വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളെ ബാത്ത് ടബ്ബിൽ മുക്കി കൊന്നു. ലണ്ടനിലെ കെന്റിലാണ് സംഭവം. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡാണ് ഭര്‍ത്താവ് സ്റ്റീവുമായി പിരിഞ്ഞതിന്റെ ദേഷ്യത്തിൽ കുഞ്ഞുങ്ങളുടെ ജീവനെടുത്തത്.തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

ഇവർക്ക് വിവാഹം കഴിഞ്ഞു പത്ത് വർഷത്തിന് ശേഷമാണു ഐ വിഎഫ് ചികിത്സയിലൂടെ ഇവർക്ക് ഇരട്ട ആൺകുട്ടികൾ പിറന്നത്.ഖത്തറിലായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്.തിരികെ നാട്ടിൽ എത്തിയതിന് ശേഷമാണ് സമാന്തയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.

വിവാഹമോചനത്തിന് ശേഷം തിരികെ ഭർത്താവിനൊപ്പം പോകാൻ സമാന്ത ആഗ്രഹിച്ചിരുന്നു.എന്നാൽ ഭർത്താവിൽ നിന്നും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് ഇവരുമായി അടുത്ത ബന്ധുക്കൾ പറയുന്നു