ഭോജ്‌പുരി നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഭോജ്‌പുരി നടി റിതു സിംഗിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഉത്തർ പ്രദേശിലാണ് സംഭവം.

നടി താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് കടന്നുകയറിയ പങ്കജ് യാദവ് എന്ന യുവാവ് തോക്കുചൂണ്ടി നടിയെ ബന്ദിയാക്കാൻ ശ്രമിക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.

നടി ബഹളം വച്ചതോടെ അതുവഴി കടന്നുപോയ ഒരു ചെറുപ്പക്കാരൻ മുറിയിലെത്തി. ഇതോടെ ഭയന്ന പങ്കജ് യാദവ് വെടിയുതിർത്തെങ്കിലും ആർക്കും പരുക്കില്ല.

ഒരു സിനിമയിൽ അഭിനയിക്കുന്നതിനാണ് റിതു സിംഗ് ക്രൂവിനൊപ്പം ഹോട്ടലിൽ താമസിച്ചിരുന്നത്. നടി പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ്.