ഭൂമി തർക്കം:വെടിവെപ്പിൽ മരിച്ചത് ഒന്‍പത് പേര്‍

ഉത്തര്‍പ്രദേശ്: ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ വെടിയേറ്റു മരിച്ചതു ഒൻപത് പേർ.19 പേര്‍ക്ക് പരിക്കേറ്റു. തര്‍ക്കത്തിനിടെ ഗ്രാമമുഖ്യന്‍ യഗ്യ ദത്തുംകൂട്ടരും എതിര്‍പക്ഷത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

യു.പിയിലെ സോന്‍ഭദ്ര ജില്ലയിലെ ഘോര്‍വാളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വെടിവെപ്പിൽ ആറു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു.

പ്രശ്നങ്ങളുടെ ആരംഭം ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷംമുമ്പു വാങ്ങിയ 36 ഏക്കര്‍ ഭൂമിയെച്ചൊല്ലിയാണ്. ഈ സ്ഥലത്ത് ഗ്രാമത്തലവനും സംഘവും ഇന്ന് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവെവെടിവെച്ചത്.