ഭീതിയൊഴിയാതെ ശ്രീലങ്ക; കൊളംബോയില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്ബരകള്‍ക്ക് ശേഷവും ശ്രീലങ്കയില്‍ ഭീതിയൊഴിയുന്നില്ല. സ്‌ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ബുധനാഴ്ച്ച കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. 

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്‌ഫോടന പരമ്ബരയില്‍ 356 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്ബരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഭീകരസംഘടനയായ ദാഇഷ് രംഗത്തുവന്നിരുന്നു.