ഭാ​ര്യ​യു​ടെ ചെ​ല​വ് വ​ഹി​ക്ക​ണ​മെ​ന്ന പി.​എ​സ്.സി ചെ​യ​ര്‍​മാന്റെ ആവശ്യം തള്ളി

തിരുവനന്തപുരം:   ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഒപ്പം വരുന്ന ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന പി​എ​സ് സി ചെ​യ​ര്‍​മാന്റെ ആവശ്യം തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം ചെയര്‍മാന് നല്‍കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്‍റെ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറാണ് ജി.എ.ഡിയുടെ നീക്കം. 

ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഏപ്രില്‍ 30 നു ഫയലില്‍ കുറിച്ചത്. ചെയര്‍മാന്‍റെ ആവശ്യം പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്  പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു.

നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം  രൂപ ശമ്പളവും ,ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ചെയര്‍മാന്‍റെ പുതിയ ആവശ്യം.