ഒപ്പം വരുന്ന ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കണം; വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി പി​എ​സ് സി ചെ​യ​ര്‍​മാ​ന്‍

തിരുവനന്തപുരം:   ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഒപ്പം വരുന്ന ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി പി​എ​സ് സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍. സക്കീറിന്റെ ആവശ്യം പി എസ് സി സെക്രട്ടറി സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു.

നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും, ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.
ഇ​തി​നു പു​റ​മേ​യാ​ണ് ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം.

ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. സംസ്ഥാനം ഇക്കാര്യം മാതൃകയാക്കണമെന്നാണ് എം.കെ.സക്കീറിന്റെ ആവശ്യം.