ഭര്‍ത്താവിന്റെ പെരുമാറ്റം ആരുടെയൊക്കെയോ ഭീഷണിയെ തുടര്‍ന്നാണെന്ന് കനകദുര്‍ഗ

മലപ്പുറം; ആരുടെയൊക്കെയോ ശക്തമായ ഭീഷണി മൂലമോ സമ്മര്‍ദ്ദം മൂലമോ ആണ് ഭര്‍ത്താവ് തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ പറയുന്നു.

കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭര്‍തൃവീട്ടില്‍ കയറാനായെങ്കിലും മക്കളില്ലാത്തതിന്റെ വിഷമത്തിലൂടെയാണ് ഓരോ നിമിഷവും ഇവിടെ കഴിച്ചു കൂട്ടുന്നതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ കയറാനും കുട്ടികള്‍ക്കൊപ്പം കഴിയാനും സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്കിയ ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് വിധി പ്രസ്താവിച്ചത്.

ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് കനകദുര്‍ഗ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗയ്ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മാതാവ് സുമതിഅമ്മയും വാടകയ്ക്ക് വീടെടുത്ത് താമസം മാറുകയായിരുന്നെന്നും കനക ദുര്‍ഗ പറഞ്ഞു.