ഭരണഘടനാ മൂല്യങ്ങളാണോ അതോ വിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങളാണോ ഒരു ജനാധിപത്യ വ്യവസ്ഥയിൽ വാഴേണ്ടത്?

ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

കാര്യങ്ങൾ ഇടത്വയിലെ കന്നുകൾക്ക് വരെ മനസ്സിലായിട്ടും ഇവിടെ ചിലർക്ക് മാത്രം ഇത് വരെ നേരം വെളുത്ത് തൊടങ്ങിയില്ല.

രാമങ്കരി കോടതിയിലാണ് ഇന്ന് ഡ്യൂട്ടി.

അങ്ങോട്ട് പോകുംവഴി, ഇടത്വയ്ക്ക് അടുത്ത്, ഞാറ് നട്ടിരിക്കുന്ന കണ്ടത്തിൽ… ഓടാതെ, ധൈര്യമായി, നിർഭയമായി, ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിൽ നിന്ന് പുല്ല് തിന്നുന്ന രണ്ട് കുഞ്ഞി ഗോമാതാകുഞ്ഞുങ്ങൾ….

കുഞ്ഞി ഗോമാത ഒരു ഇടത്താവളമാണ്. അത് വളർന്ന് നാളെ ഗോമാതാവോ കാളയോ തന്നെയാകും.
Veal മൂത്താൽ മട്ടനാവില്ല. അത് ബീഫേയാകൂ.
അതാണ് നാച്വറൽ സീക്വൻ്സ്.

ദേർഫോർ,

മതേതരത്വം (irrelevance to religion) വെടിഞ്ഞ്, മതാടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയവും വിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള വോട്ടിങ്ങും നമ്മളെ കൊണ്ടെത്തിക്കുന്നത് വേറെങ്ങോട്ടുമല്ല.
മത രാഷ്ട്രത്തിലേക്കാണ്.

ഒരു വിഷയം.

ഭരണഘടനാ മൂല്യങ്ങളാണോ അതോ വിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങളാണോ ഒരു ജനാധിപത്യ വ്യവസ്ഥയിൽ വാഴേണ്ടത്?

ഈ ചൊദ്യം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഒരു വിധിയിലൂടെ വന്നപ്പോ “ഞങ്ങൾ വിശ്വാസിക്കും, അവന്റെ വിശ്വാസത്തിനോടുമൊപ്പം” എന്ന് പറഞ്ഞവരും, അതിന് അനുസരിച്ച് വോട്ട് ചെയ്തവരും ഇതിൽ ഏത് പക്ഷം ആണ് പിടിച്ചത് എന്ന് വ്യക്തമായതാണല്ലോ.

ഒരു കൂട്ടർ കാവിയുടുത്ത് കൊണ്ട് വ്യക്തമായും പറയുന്നു… ഈ ഭരണഘടന ഞങ്ങൾക്ക് സ്വീകാര്യമല്ല… ഞങ്ങളത് മാറ്റും… അറ്റ്ലീസ്റ്റ് ദേയാർ ഓണസ്റ്റ് ഇൻ ദാറ്റ്. .

മറ്റൊരു കൂട്ടർ മൾട്ടികളർ മത ഷഡ്ഡികളിട്ടോണ്ട് അത് തന്നെ പറയുന്നു. ഞങ്ങൾ വിശ്വാസങ്ങൾക്കും വിശ്വാസിക്കുമൊപ്പം.

ഒരു സംശയവും വേണ്ട.
മത രാഷ്ട്രത്തിന്റെ വക്താക്കളാണ്, ഈ രണ്ട് കൂട്ടരും.
ഒരുത്തൻ കള്ളനും മറ്റവൻ കള്ളന് കഞ്ഞി വച്ചവനും.

(ഇടത് പക്ഷത്തിന്റെ സോക്കേട് വേറേയാണ്. പക്ഷേ ഇക്കാര്യത്തിൽ ഞാനവരോടൊപ്പമാണ്)

പശു കുട്ടി ഇപ്പോ തിന്നുന്നത് ഞാറാണ്.
ഞാറ് ഒരു തരം പുല്ലാണ്.

പേപ്പറുണ്ടാക്കുന്ന മുളയും ഒരു തരം പുല്ലാണ്.

എനിക്കും നിങ്ങൾക്കു, ഭൂരിപക്ഷനും ന്യൂനപക്ഷനും, ആണിനും പെണ്ണിനും, ഭിന്നലിംഗക്കാർക്കുമെല്ലാം അവകാശങ്ങൾ തരുന്നതും അവ നിലനിർത്തുന്നതും ഇന്ത്യൻ ഭരണഘടനയാണ്.

ഭരണഘടന മൂല്യങ്ങൾ വെറും പേപ്പറിൽ ഒതുങ്ങേണ്ടതാണെങ്കിൽ, ഗോമാതാവും ഗോമാതാകുഞ്ഞുങ്ങളും നാളെ അതും തിന്ന് തുടങ്ങും.

കാരണം,
വെറും പേപ്പറിൽ ഒതുങ്ങുന്ന ഭരണഘടന വെറും പുല്ലാണ്.
ഗോമാതാവിന്റെ മക്കൾക്കാണേൽ നല്ല വിശപ്പും…