ഭഗവത്ഗീത വായിച്ചതിന് മുസ്‌ലിം മധ്യവയസ്കനെ മർദിച്ചു

ആഗ്ര: ഭഗവത്ഗീത വായിച്ചുവെന്ന് ആരോപിച്ച്‌ മുസ്ലീം മതക്കാരനായ മധ്യവയസ്‌കന് നേരെ ആക്രമണം. അലിഗഡിലെ ഷാ ജമാല്‍ മേഖലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ ഭഗവത്ഗീത പാരായണം ചെയ്തതിന് സ്വന്തം സമുദായക്കാർ തന്നെയാണ് ദില്‍ഷാര്‍ എന്ന 55കാരനെ മര്‍ദ്ദിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ദില്‍ഷര്‍.കഴിഞ്ഞ 38 വര്‍ഷമായി ഗീത വായിക്കുന്ന തൻ ഇസ്ലാമാണെന്നു ദിൽഷാർ പറയുന്നു.

ദില്‍ഷറിനെ മര്‍ദ്ദിച്ചുവെന്ന് സംശയിക്കുന്ന സമീര്‍, സക്കീര്‍ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത മറ്റ് ചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.