ഭക്ഷണബില്ലിന്റെ പകുതി തുക ഭാര്യ നല്‍കിയില്ല; ഭർത്താവ് പൊലീസിനെ വിളിച്ചു

സിഡ്‌നി: ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പകുതി തുക ഭാര്യ നൽകാത്തതിനെ തുടർന്ന് പൊലീസിനെ വിളിച്ചിരിക്കുകയാണ് ഒരു ഭർത്താവ്. സിഡ്‌നിയിലാണ് സംഭവം. സിഡ്നിയിലെ ചൈനീസ് ഭക്ഷണശാലയിൽ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്. ശേഷം മുഴുവൻ തുകയും ഭർത്താവ് നൽകാൻ ആവശ്യപ്പെട്ടതോടെയാണ് വഴക്കിന്റെ തുടക്കം.

വഴക്ക് മൂർച്ഛിച്ചതോടെ ഭർത്താവിന് ദേഷ്യം മൂത്തു. കൂടുതൽ ഒന്നും ആലോചിക്കാതെ അടുത്തനിമിഷം പൊലീസിനെ വിളിച്ചു. എന്തെങ്കിലും അപായം സംഭവിച്ചതാകുമെന്ന് കരുതിയെത്തിയ പൊലീസ് കാണുന്നത് വഴക്കിടുന്ന ഭാര്യാഭർത്താക്കന്മാരെയാണ്.

പൊലീസിന്റെ നമ്പർ സ്വന്തം ഭാര്യ ബില്ലിന്റെ തുക നൽകാത്തതിനല്ല ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാൽ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് ഇവരെ ഉപദേശിച്ചു.