ഭക്ഷണം ശ്രദ്ധിച്ചാല്‍ മുടി വളരും

മുടി ആരോഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. വിറ്റാമിനുകളും പ്രോട്ടീനുകളും മിനറൽസുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.

മുട്ട…

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി  ആരോഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

നട്സ്…

ദിവസവും നട്സ് കഴിക്കുന്നത് മുടി തഴച്ച് വളരാനും സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

കാരറ്റ്…

മുടി ബലമുള്ളതാക്കാനും ആരോഗ്യത്തോടെ വളരാനും നല്ലതാണ് ക്യാരറ്റ്. ദിവസവും ഒാരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി…

മുടികൊഴിച്ചിൽ തടയാനും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകമാണ് സ്ട്രോബെറിയിൽ പ്രധാനമായി അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. 

മീൻ…

മുടി ആരോഗ്യത്തോടെ വളരാൻ ഏറ്റവും നല്ലതാണ് മീൻ. മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുടിയുടെ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും മീൻ കഴിക്കുന്നത് ഗുണം ചെയ്യും.