ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ച് ഹോട്ടല്‍ ജീവനക്കാരന്‍; സംഭവം തലസ്ഥാനത്ത്, ദുരനുഭവം വിവരിച്ച്‌ കുടുംബം

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ച് ഹോട്ടല്‍ ജീവനക്കാരന്‍. തലസ്ഥാനത്തെ ‘ഗരംമസാല’ റെസ്റ്റോറന്റിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയത്. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്‌. വിദ്യാസമ്പന്നരായ ജനങ്ങളുടെ ദേശമെന്ന്  വിളിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ള മൃഗങ്ങള്‍ ഉള്ളത് വളരെ വേദനാജനകമാണെന്നും കസ്റ്റമേഴ്‌സിനോട് മാന്യത കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ സേവിക്കുന്ന ഭക്ഷണം എങ്ങനെ വിശ്വസിച്ച്‌ കഴിക്കുമെന്നും യുവതി കുറിപ്പിലൂടെ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാനും ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമടങ്ങിയ കുടുംബം അത്താഴം കഴിക്കാനായി ഹോട്ടലില്‍ ചെന്നപ്പോഴായിരുന്നു ഈ ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിക്കുന്നതിനായി ഞങ്ങള്‍ തീന്‍മേശയ്ക്കരുകിലിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഒരു ജീവനക്കാരന്‍ വരികയും ഞങ്ങളോട് വലിയ തീന്‍മേശയില്‍ മാറിയിരിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ അഞ്ച് പേരെയും ഉള്‍ക്കൊള്ളാന്‍ തക്കമുള്ളതായിരുന്നു അത്. തുടര്‍ന്ന് ഞാനും എന്റെ ഭര്‍ത്താവും അങ്ങോട്ട് മാറുകയും ചെയ്തു. എന്നാല്‍ കുട്ടികള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് നോക്കിയ എനിക്ക്‌ റെസ്റ്റോറന്റിലെ ജീവക്കാരന്‍ ഇളയ മകളെ ബലമായി പിടിച്ച്‌ ചുംബിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്‌. ഉടന്‍ തന്നെ അവള്‍ നീരസത്തോടെ അയാളെ അവള്‍ തുറിച്ചു നോക്കി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് നിസാരമായി ക്ഷമ ചോദിക്കുകയും എന്റെ ചോദ്യത്തെ അത്യന്തം അവഗണിച്ചുകൊണ്ട് അയാള്‍ മറ്റ് കസ്റ്റമേഴ്‌സിന്‍റെ പക്കല്‍ നീങ്ങി . ഇത് മാനേജറിനോട് ഇത് പരാതിപ്പെട്ടപ്പോള്‍ അത് പുതിയ ജീവനക്കാരനാണെന്നു അവകാശപ്പെട്ടു. എന്നാല്‍ അയാളെ മുന്‍പും പല വട്ടം കണ്ടിട്ടുണ്ട് . ജീവനക്കാരന്റെ ഈ പ്രവര്‍ത്തിക്ക് വെറും ഒരു ക്ഷമാപണം നടത്തുക മാത്രമാണ് ചെയ്തത് എന്റെ ഭര്‍ത്താവ് . ഞങ്ങള്‍ ഇറങ്ങുന്നതിനു മുന്നേ ഹോട്ടലുകാര്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടാണ് അവിടം വിട്ടത് .

വിദ്യാസമ്പന്നരായ ജനങ്ങളുടെ ദേശമെന്ന് വിളിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ള മൃഗങ്ങള്‍ ഉള്ളത് വളരെ വേദനാജനകമാണ്. ഇനി എന്തായാലും ഗരം മസാലയിലേക്കില്ല . അവര്‍ക്ക് കസ്റ്റമേഴ്സ്റ്റിനോട് മാന്യത കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ സേവിക്കുന്ന ഭക്ഷണം എങ്ങനെ വിശ്വസിച്ച്‌ കഴിക്കും . ഇതുപോലെയുള്ള ഇടങ്ങളില്‍ അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും, ഇത്തരം ആളുകളെ സൂക്ഷിക്കുക.