ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത പോരാട്ടം ഇന്ന്; പരിക്കേറ്റ ഇയാന്‍ ഹ്യൂം കളിക്കില്ല

കൊച്ചി :ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയ്ക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേ്ഴ്സിനും ഇന്ന് ജയിച്ചേ മതിയാകു. അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമുകളും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക.

ഐ.എസ്.എല്‍ നാലാം സീസണിന്റെ നവബര്‍ 17നു നടന്ന ഉദ്ഘാടന മത്സരത്തില്‍ എറ്റുമുട്ടിയ രണ്ടു ടീമുകളും തമ്മില്‍ വീണ്ടും എറ്റുമുട്ടുകയാണ്.കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരും നിലവിലുള്ള റണ്ണേഴ്സ് അപ്പും ഗോളൊന്നും അടിക്കാതെയാണ് പിരിഞ്ഞത് .

തിരിച്ചടികളില്‍ നിന്ന് പുതിയ പ്രതീക്ഷകളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തിരിച്ചടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത് . ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടി യന്ത്രം ഇയാന്‍ ഹ്യൂമിന് പരിക്കേറ്റതാണ് മഞ്ഞപ്പടയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ പരിക്കില്‍ വലഞ്ഞിരുന്ന ഹ്യൂമിന് പൂനെ സിറ്റിക്കെതിരായ മത്സരത്തിലും പരിക്കേറ്റിരുന്നു.

നി​ല​വി​ലു​ള്ള ചാ​മ്പ്യ​ന്മാ​രാ​യ എ​ടി​കെ​യ്ക്കെ​തി​രേ വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ന് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യു​ള്ളൂ. അ​തി​നേ​ക്കാ​ള്‍ ദ​യ​നീ​യാ​വ​സ്ഥ​യാ​ണ് കോ​ല്‍ക്ക​ത്ത​യു​ടേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജീവൻ മരണ പോ​രാ​ട്ട​ത്തി​നാ​ണ് ഇ​രു​ടീ​മും ഇ​ന്ന് കൊ​ല്‍ക്ക​ത്ത​യി​ലെ സാ​ള്‍ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.