ബ്രി​ട്ട​നി​ല്‍ പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ഭാ​ര്യ​യെ വ​ക​വ​രു​ത്തി; ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് കു​റ്റ​ക്കാ​ര​ന്‍

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ഭാ​ര്യ​യെ വ​ക​വ​രു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്റ്റ് ജ​സീ​ക്ക പ​ട്ടേ​ല്‍ (34) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വ് മി​തേ​ഷ് പ​ട്ടേ​ലി​നെ (37) കോ​ട​തി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്.

വ​ട​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ലെ മി​ഡി​ല്‍​സ്ബ​റോ​യി​ല്‍ ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ലാ​ണ് ജെ​സി​ക്ക പ​ട്ടേ​ലി​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും ല​ഭി​ച്ച പ്ലാ​സ്റ്റി​ക് ബാ​ഗ് ഉ​പ​യോ​ഗി​ച്ച്‌ ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഗേ ​ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ സു​ഹൃ​ത്തു​മാ​യി ഒ​ന്നി​ച്ചു ജീ​വി​ക്കാ​നാ​ണ് ജെ​സി​ക്ക പ​ട്ടേ​ലി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​രു​പ​തു​ല​ക്ഷം പൗ​ണ്ടി​ന്‍റെ ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ത​ട്ടി​യെ​ടു​ത്ത് സു​ഹൃ​ത്താ​യ ഡോ. ​അ​മി​ത് പ​ട്ടേ​ലി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ക്കു ക​ട​ക്കാ​നാ​യി​രു​ന്നു മി​തേ​ഷി​ന്‍റെ പ​ദ്ധ​തി.

മി​ഡി​ല്‍​സ്ബ​റോ​യി​ലെ ലി​ന്‍​തോ​ര്‍​പ്പി​ല്‍ ജ​സീ​ക്ക​യും മി​തേ​ഷും മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.