ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണിന് ഇറാന്‍ സന്ദര്‍ശനത്തിന് വിലക്ക്

ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണിന് ഇറാന്‍ സന്ദര്‍ശനത്തിന് വിലക്ക്. സ്റ്റോണിന് ഉറാനില്‍ പ്രവേശനം നിഷേധിച്ചതായി പരാതി.കരിമ്പട്ടികയില്‍ പെടുത്തി ഇറാനില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ജോസ് സ്റ്റോണ്‍ ആരോപിച്ചു . തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്റ്റോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഗീതപരിപാടികള്‍ക്കായുള്ള ലോകയാത്രയുടെ ഭാഗമായാണ് പ്രശസ്ത ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണ്‍ ഇറാനിലെത്തിയത്. ഇറാനിലെത്തിയ എത്തിയ തങ്ങളെ പിടിച്ചുവെക്കുകയും രാജ്യത്ത് നിന്നും പുറത്താക്കുകയും ചെയ്തതായി ജോസ് സ്റ്റോണ്‍ കുറ്റപ്പെടുത്തി . ഇറാനില്‍ സ്ത്രീകള്‍ ഒറ്റക്ക് സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് അറിയാമെന്നും, എന്നാല്‍ രാജ്യം കാണാന്‍ വേണ്ടി മാത്രമാണ് ഇറാനിലെത്തിയതെന്നും സ്റ്റോണ്‍ വ്യക്തമാക്കി. 

താന്‍ പൊതുപരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കും എന്ന് ഇറാന്‍ അധികാരികള്‍ തെറ്റിധരിച്ചതാണ് പ്രതിഷേധ നടപടിക്ക് കാരണമായതെന്നും സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു .എന്നാല്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ വളരെ നല്ലവരാണെന്നും നിയമത്തിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും സ്റ്റോണ്‍ പറഞ്ഞു . ഇറാന്‍ അധികൃതര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.