ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; രണ്ടാം വോട്ടെടുപ്പും പരാജയം

ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു . പാര്‍ലമെന്റിന്റെ നിയന്ത്രണം എംപിമാര്‍ ഏറ്റെടുത്തതിന് ശേഷം നടത്തിയ രണ്ടാം വോട്ടെടുപ്പും പരാജയപ്പെട്ടു. എംപിമാര്‍ മുന്നോട്ട് വച്ച നാല് ബദല്‍ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. രണ്ടാം തവണയും ബദല്‍ നിര്‍ദേശങ്ങള്‍ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടതോടെ  തെരേസ മേ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചു.

ഇതോടെ ഏപ്രില്‍ 12ന് കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സാധ്യതകളേറി. അതെസമയം താന്‍ മുന്നോട്ട് വച്ച പരിഷ്ക്കരിച്ച കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയാറാണെന്ന് തേരേസ മേ ആവര്‍ത്തിച്ചു.