ബ്രാഡ് പിറ്റും ഡികാപ്രിയോയും ടാരന്റിനോയും ഒന്നിക്കുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ പുതിയ പോസ്റ്റർ ഇറക്കി

മാന്‍സണ്‍ ഫാമിലി മര്‍ഡറിനെ ആസ്പദമാക്കി ക്വിന്റിൻ ടാരന്റിനോ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മിസ്റ്റിറി-ക്രൈം സിനിമയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ്, മാര്‍ഗോട്ട് റോബ്ബീ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെയുണ്ട്‌ ഈ സിനിമയില്‍. 2018 ജൂണ്‍ 18ന് ലോസ് ആന്‍ജലിസില്‍ ആണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. 2019 ജൂലായ്‌ 26ന് സോണി പിക്ചേഴ്സ് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

ക്വിന്റിൻ ടാരന്റിനോ, ഡേവിഡ്‌ ഹെയ്മന്‍, ഷന്നോന്‍ മക്കിന്‍തോഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റോബര്‍ട്ട്‌ റിച്ചാഡ്സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വിതരണം സോണി പിക്ചേഴ്സ് ആണ്. സിനിമ പ്രേമികൾ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 2015 ലെ ഹേറ്റ് ഫുൾ എയിറ്റിനു ശേഷം ടാരന്റിനോ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് എന്നതും ആകാംഷ കൂട്ടുന്ന ഘടകം ആണ്.

ട്രെയ്‌ലർ ചുവടെ ;