ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

ബ്രഹ്മപുരം:  കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. രണ്ടാഴ്ചക്കുമുമ്ബ് വലിയ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പ്രദേശത്ത്‌ വീണ്ടും തീപടര്‍ന്നത്. മാലിന്യകൂമ്ബാരത്തിന് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ തവണ തീ പടര്‍ന്നപ്പോള്‍ പരിസരമാകെ വലിയ തോതില്‍ കറുത്ത പുക ഉയരുകയും ദുര്‍ഗന്ധമുണ്ടാവുകയും ചെയ്തിരുന്നു.

പ്രദേശവാസികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് അന്നുണ്ടായത്. അതേസമയം, പ്ലാന്റില്‍ അടിക്കടി തീപിടിത്തമുണ്ടാകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.