ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷമായി തുടരുന്നു

ബ്രഹ്മ പുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ ,വൈറ്റില, ഇരുമ്ബനം തൈക്കൂടം ഭാഗങ്ങളില്‍ പുക ശല്യം രൂക്ഷമായി. പുക വൈകുന്നേരത്തോടെ പൂര്‍ണ നിയന്ത്രണ വിധേയമായ്ക്കാന്‍ കഴിയും എന്ന് പ്രതീക്ഷ ജില്ലാ കളക്ടര്‍ പറഞ്ഞു.

പുക നിയന്തിക്കാന്‍ ഉള്ള നടപടികള്‍ ഊര്‍ജിതം ആയി തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചു ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അലെര്‍ട് നല്‍കി. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് 4 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.

കനത്ത പുക പടര്‍ന്നതോടെ പ്രദേശ വാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലാമത്തെത്തവണയാണ് ഇവിടെ തീപ്പിടുത്തമുണ്ടാകുന്നത്.