ബ്രസീലിലെ സ്‌കൂളില്‍ വെടിവയ്പ്‌; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു

സാവോപോളോ: ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്കൂളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. കൃത്യത്തിന് ശേഷം അക്രമികള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രാദേശിക സമയം 9.30 ഓടെയാണ് മൂഖം മൂടി ധരിച്ചെത്തിയവര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റു . ബ്രസീലില്‍ വെടിവെപ്പുകള്‍ സാധാരണയായി ഉണ്ടാകാറുള്ളതാണ് , എന്നാല്‍ ഇത്തരത്തില്‍ സ്കൂളുകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അപൂര്‍വമാണെന്നും പൊലീസ് അറിയിച്ചു.