ബ്രസീലിലെ ജയിലില്‍ സംഘര്‍ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 57 കടന്നു

സാവോപോളോ; ബ്രസീലിലെ ജയിലില്‍ തടവുപുളളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. അല്‍ താമിറ ജയിലില്‍ രണ്ടു മാഫിയ സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 16 മൃതദേഹങ്ങള്‍ ലഭിച്ചത് തലയറുത്ത നിലയിലായിരുന്നു.ഇന്നലെ രാവിലെയാണ് ജയിലില്‍ സംഘര്‍ഷം ആരംഭിച്ചത്.

ബ്രസീലിലെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്. കമാന്‍ഡോ ക്ലാസ് സംഘത്തിലെ തടവുകാര്‍ എതിര്‍വിഭാഗത്തിലെ തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലുകള്‍ക്ക് തീയിട്ടു. മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്. കുടിപ്പകയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന്് അധികൃതര്‍ അറിയിച്ചു്. ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാര്‍ ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു.

മൂന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, ബാങ്ക് കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായ മാഫിയകളാണ് ജയിലില്‍ കഴിഞ്ഞിരുന്നത്.
സവോപോള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ് കമാന്‍ഡാണ് അംഗബലത്തില്‍ ശക്തര്‍.