ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്‌; തോക്ക് നല്‍കിയത് രവി പുജാരിയെന്ന് പ്രതികള്‍,കൃത്യത്തിന് മുന്‍പ് പരിശീലനം നടത്തി

കൊച്ചി : കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ തോക്ക് നല്‍കിയത് രവി പുജാരിയെന്ന് പിടിയിലായ പ്രതികള്‍. കൃത്യത്തിന് മുന്‍പ് തോക്ക് ഉപയോഗിച്ച്‌ പരിശീലനം നടത്തി.

ഏഴു തവണ വെടിയുതിര്‍ത്ത് പരിശീലനം നടത്തിയെന്നും സംഘം. പ്രതികള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടു തവണ വെടിവെച്ചു. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന യുവാവിനെയും തോക്കു കാണിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടു പേരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ രണ്ടു പേര്‍ നടി ലീനാ മരിയ പോളിന്റെ ഉടമസസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.