ബോയിങ് വിമാനകമ്പനികൾക്ക് ശക്തമായ പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്സ്

മസ്കത്ത്: ബോയിങ് വിമാനക്കമ്ബനിക്ക് ശക്തമായ പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്സ്. ബോയിങിന്റെ വിമാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ബോയിങ് 737 മാക്സ് വിഭാഗത്തില്‍ പെടുന്ന 15 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നും അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനകമ്ബനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ബോയിങിനെ പ്രധാന ഉപഭോക്താക്കളിലൊന്നാണ്. കരാറുകള്‍ പരിഹരിച്ച്‌ ബോയിങ് വീണ്ടും ആകാശത്തിലേക്ക് ഉയരുമെന്ന് തനിക്ക് ഉറപ്പുണ്ട്. ബോയിങിന്റെ പരിശീലന പരിപാടികളില്‍ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.