ബോംബെ പ്രസിഡൻസിയുടെ മുഗൾ ശൈലിയിലുള്ള നാണയങ്ങൾ

ബോബിൻ. ജെ. മണ്ണനാൽ

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് സബ് ഡിവിഷൻ ആയിരുന്ന ബോംബെ പ്രസിഡൻസിക്ക് സ്വന്തമായി നാണയങ്ങൾ അടിച്ചിറക്കാനുള്ള അനുവാദം ലഭിക്കുന്നത് 1716AD യിലാണ്. അന്നത്തെ മുഗൾ ഭരണാധികാരി ആയിരുന്ന മുഹമ്മദ് ഫാറൂഖ് സയാർ ആണ് ഈ അനുമതി നല്‍കിയത്. ഇതിൻ പ്രകാരം 1725 AD മുതൽ ബോംബെ പ്രസിഡൻസി മുഗൾ ശൈലിയിലുള്ള നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി.

1799 AD യിലും 1805 AD യിലും ബോംബെ പ്രസിഡൻസി പുറത്തിറക്കിയ മുഗൾ ശൈലിയിലുള്ള രണ്ട് 1/5 Rupee നാണയങ്ങളാണ് ചിത്രത്തിൽ.

 

Coin1 :_
****
Silver 1/5 Rupee of Malabar Coast AH1214//(17)99

വർഷം :_ 1799
ലോഹം:_വെള്ളി
മൂല്യം :_1/5 Rupee
തൂക്കം :_2.32gm
വ്യാസം:_12.5mm
ആകൃതി:_വൃത്തം(irregular)

നാണ്യമുഖം:_വൃത്താകൃതിയിലുള്ള വലയത്തിനുള്ളിൽ T99sikka nishini (AH) 1214എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലെ’ T’ Tellicheryയെയും(coin struck at Tellichery) 99എന്ന അക്കം AD 1799 നെയും AH1214 ഹിജ്റ വർഷത്തെയും പ്രതിനിധാനം ചെയ്യുന്നു.

നാണയത്തിന്റെ മറുഭാഗത്ത് പേർഷ്യൻ ലിപിയിൽ കാണുന്ന ‘zarb Tellicherri julus’ എന്ന ലിഖിതം രാജകീയ ശാസന പ്രകാരം തലശ്ശേരിയിൽ അടിച്ചിറക്കിയതാണ് ഈ നാണയം
എന്ന് വ്യക്തമാക്കുന്നു.

Coin 2:_
****
1/5 Rupee Silver Coin of Shah Alam II (Bombay Presidency)

മുഗൾ ചക്രവര്‍ത്തി ഷാ ആലം II ന്റെ ഭരണകാലത്ത് 1805 AD യിൽ ബോംബെയിൽ പ്രസിദ്ധീകരിച്ച ഈ നാണയം ബോംബെ പ്രസിഡൻസി നാണയങ്ങളുടെ പട്ടികയിൽപ്പെടുത്തി യിട്ടുണ്ടെങ്കിലും,
സാങ്കേതികമായി ഈ നാണയം മദ്രാസ് പ്രസിഡൻസി നാണയങ്ങളിൽ പെടുന്നതാണ്. കാരണം, തലശ്ശേരി ഉൾപ്പെടുന്ന മലബാർ കോസ്റ്റൽ ഏരിയ 1799 ൽ തന്നെ മലബാർ പ്രസിഡൻസിക്ക് കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.

നാണയ മൂല്യം :_1/5 Rupee
ലോഹം:_വെള്ളി
തൂക്കം :_2.32gm
വ്യാസം :_12.7mm
ആകൃതി:_വൃത്തം

നാണ്യമുഖം :_ 1805 എന്നു കാണുന്നത് നാണയം പ്രസിദ്ധീകരിച്ച വർഷത്തെ അടയാളപ്പെടുത്തുന്നു. അതിനു മുകളിലായി ഒരു തുലാസിന്റെ ഇരുതട്ടുകൾക്കിടയിൽ’
‘ T’ എന്ന് എഴുതിയിരിക്കുന്നത് Tellichery എന്ന് സൂചിപ്പിക്കുന്നു.
മറുവശത്ത് പേർഷ്യൻ ലിപിയിൽ ‘zarb munbai shah alam julus ‘എന്ന് എഴുതിയിരിക്കുന്നത് ഷാ ആലമിന്റെ അനുമതി പ്രകാരം ബോംബെയിൽ അടിച്ചിറക്കിയ നാണയമാണ് ഇത് എന്ന് വ്യക്തമാക്കുന്നു. (എന്റെ കളക്ഷനിൽ നിന്നും)