ബുലന്ദ്ഷഹര്‍ ക​ലാ​പം: അന്വേഷണം കാര്യക്ഷമമല്ലെന്ന് സുബോധ് കുമാറിന്‍റെ കുടുംബം; യോഗി ആദിത്യനാഥിനെ കണ്ടു

ലക്‌നൗ:ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ പശുവിന്‍റെ ജ‍ഡം കണ്ടതിനെത്തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്‍റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. സുബോധ് കുമാറിന്‍റെ ഭാര്യയും രണ്ട് മക്കളും സഹോദരിയുമാണ് ലഖ്‍നൗവിലെത്തി മുഖ്യമന്ത്രിയെ കാണാനെത്തിയത്.

സുബോധ് കുമാർ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെക്കുറിച്ച് യോഗി ആദിത്യനാഥ് മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കലാപത്തെത്തുടർന്ന് വിളിച്ചു ചേർത്ത ക്രമസമാധാനപാലനയോഗത്തിൽ പശുവിനെക്കൊന്നത് ആരെന്ന് കണ്ടെത്തണമെന്നും പശുക്കൾക്ക് സംരക്ഷണമൊരുക്കുന്നതിനെക്കുറിച്ചും മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഉത്തർപ്രദേശിൽ പശുവിനാണോ മനുഷ്യനാണോ വില എന്ന് ചോദിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

സു​ബോ​ധ് കു​മാ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് 40 ല​ക്ഷം രൂ​പ​യും മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യും യോ​ഗി ആ​ദി​ത്യ​നാ​ഥ് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​ല്‍ ഒ​രു അം​ഗ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ജോ​ലി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ശു​ക്ക​ളു​ടെ അ​ഴു​കി​യ ജ​ഡ​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ പേ​രി​ല്‍ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ലാ​പം ത​ട​യാ​ന്‍ എ​ത്തി​യ സു​ബോ​ധ് കു​മാ​ര്‍ സിം​ഗും 20 വ​യ​സു​കാ​ര​നാ​യ യു​വാ​വും ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു