ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്

ഗുരുഗ്രാം; ബീഫ് കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പല്‍വാല്‍ ജില്ലയില്‍ നിന്നുള്ള ഷാദില്‍ അഹമ്മദ്, തയ്യിദ് എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്.

ഗോരക്ഷാ പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. യുവാക്കളെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് റോഷ്തക് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

ഇവര്‍ക്കെതിരെ ബീഫ് കടത്തിയെന്നാരോപിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.